ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയിലെ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രമന്ത്രി സഭയുടെ അനുമതി. 15,611 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കെംപാപുര മുതൽ ജെ.പി. നഗർ ഫോർത്ത് ഫെയ്സ് വരെ 32.15 കിലോമീറ്റർ പാതയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുള്ള 12.5 കിലോമീറ്റർ പാതയുമാണ് നിർമിക്കുന്നത്. കെംപാപുര – ജെ.പി. നഗർ ഫോർത്ത് ഫെയ്സ് പാതയിൽ 21 സ്റ്റേഷനുകളും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുള്ള പാതയിൽ 9 സ്റ്റേഷനുകളുമാണ് നിർമിക്കുക.
മൂന്നാംഘട്ട പാത കൂടി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ നമ്മമെട്രോ പാതയുടെ ദൈർഘ്യം 220.2 കിലോമീറ്ററായി വർധിക്കും.  കേന്ദ്രാനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.
<br>
TAGS : NAMMA METEO | BENGALURU NEWS
SUMMARY : Metro Phase III; Central approval for 44.65 km road
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…