ബെംഗളൂരു: ബ്രാൻഡ് ബെംഗളൂരു സംരംഭത്തിന്റെ ഭാഗമായി ബെംഗളൂരുവിലുടനീളമുള്ള മെട്രോ തൂണുകൾ, കാരിയേജ്‌വേകൾ, ഫ്ലൈ ഓവറുകൾ, മീഡിയനുകൾ എന്നിവ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഇല്യൂമിനേഷൻ സംരംഭം നഗരത്തെ കാഴ്ചയിൽ ആകർഷകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇത് രാത്രികാല നഗരജീവിതം മെച്ചപ്പെടുത്തുകയും ശരിയായ ലൈറ്റിംഗിലൂടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. 50 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.
നാഗ്പുരിലെ മാതൃകയാണ് ഇതിനായി നഗരത്തിൽ പിന്തുടരുന്നത്. ഇത് കൂടാതെ ബിഎംആർസിഎല്ലും, ബിബിഎംപിയും സംയുക്തമായി മെട്രോ തൂണുകളിൽ പരസ്യ ബിൽബോർഡുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുമെന്നും ശിവകുമാർ പറഞ്ഞു. ഇതിനായി ബിബിഎംപി ടെൻഡറുകൾ ക്ഷണിക്കും, ബിഎംആർസിഎൽ മെട്രോ തൂണുകളിൽ പരസ്യ ബിൽബോർഡുകൾക്കായി സ്ഥലം അനുവദിക്കും. പരസ്യ വരുമാനം ബിബിഎംപിയും ബിഎംആർസിഎല്ലും പങ്കിടാൻ തീരുമാനമായിട്ടുണ്ടെന്നും തുഷാർ ഗിരിനാഥ് കൂട്ടിച്ചേർത്തു.
TAGS: ILLUMINATION
SUMMARY: Bengaluru flyovers, Metro pillars to be illuminated
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…