ബെംഗളൂരു: ഇൻഫോസിസ് ഇലക്‌ട്രോണിക്‌സ് സിറ്റി കാമ്പസിലെ ജീവനക്കാർക്ക് ആശ്വാസം. യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര) പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതിനായി മെട്രോ പ്ലാസ നിർമ്മിക്കാനാണ് തീരുമാനം.
ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെയുള്ള കോണപ്പന അഗ്രഹാര മെട്രോ സ്റ്റേഷനെ (യെല്ലോ ലൈനിൻ്റെ ഭാഗം) നേരിട്ട് ഇൻഫോസിസ് കാമ്പസുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ പ്ലാസ. കാമ്പസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും മുമ്പായി ജീവനക്കാർക്ക് മെട്രോ പ്ലാസയിൽ കാർഡ് സ്വൈപ്പ് ചെയ്യേണ്ടി വരും. 2021 ഡിസംബറോടെ പ്രവർത്തനക്ഷമമാകേണ്ടിയിരുന്ന യെല്ലോ ലൈൻ ജനുവരിയോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്റ്റേഷന് വേണ്ടി ഇൻഫോസിസ് ഫൗണ്ടേഷൻ 115 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിൻ്റെ ഗ്രീൻ സർട്ടിഫിക്കേഷനും സ്റ്റേഷന് ലഭിക്കാൻ സാധ്യതയുണ്ട്. സ്‌റ്റേഷനിൽ പ്രതിദിനം 18,000-20,000 പേർ എത്തുമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.
TAGS: BENGALURU | METRO PLAZA
SUMMARY: Metro Plaza at Infosys Electronics City campus to provide direct station access for employees
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…