ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ ആർ വി റോഡ് ബൊമ്മസാന്ദ്ര റൂട്ടിലേക്കായി പുതുതായി എത്തിയ രണ്ട് മെട്രോ കോച്ചുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു. ഈ മാസം അവസാനം മെട്രോ റെയിൽ സുരക്ഷാ കമ്മീഷനുകളുടെ പരിശോധന നടക്കും. ട്രാക്ക്, സ്റ്റേഷനുകൾ, ഫയർ സേഫ്റ്റി, സംവിധാനം എൻട്രി- എക്സിറ്റ് പോയിന്റുകൾ തുടങ്ങിയവയാണ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിക്കുന്നത്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ രണ്ടാഴ്ചക്കകം സർവീസിനുള്ള അനുമതി ലഭിക്കും. ജൂൺ അവസാനത്തോടെ പാതയിൽ സർവീസ് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസിഎല്‍ അധികൃതര്‍ പറഞ്ഞു.
യെല്ലോ ലൈൻ പ്രവർത്തനക്ഷമം ആകുന്നതോടെ തെക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര എളുപ്പമാകും. 19.15 കിലോമീറ്റർ ആണ് യെല്ലോ ലൈൻ മെട്രോയുടെ ദൂരം. പാതയുടെ നിർമ്മാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായെങ്കിലും കോച്ചുകൾ ലഭ്യമാകാത്തതിനാൽ ഉദ്ഘാടനം വൈകുകയായിരുന്നു. മൂന്നാമത്തെ മെട്രോ കോച്ച് ഒരാഴ്ചക്കകം ബെംഗളൂരുവിൽ എത്തും. കൊൽക്കത്തയിൽ നിന്നാണ് കോച്ച് എത്തിക്കുന്നത്.
<br>
TAGS : METRO YELLOW LINE
SUMMARY : Metro Yellow Line: Safety inspection of coaches completed
ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…
കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…
തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…
മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…
പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ്…