ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ കമ്പനി നടത്തുന്ന എക്കാലത്തെയും ഉയർന്ന നിക്ഷേപമാണിത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ കമ്പനിയുടെ ശേഷികൾ വികസിപ്പിക്കുന്നതിനായാണ് 17.5 ബില്യൺ യുഎസ് ഡോളറിലധികം തുകയുടെ വൻ നിക്ഷേപം ഇന്ത്യയിൽ നടത്തുന്നതെന്ന് മൈക്രോസോഫ്റ്റ് സിഇഒ അറിയിച്ചു.
അടുത്ത രണ്ട് വര്‍ഷത്തിനകം ബെംഗളൂരുവില്‍ ക്ലൗഡ്, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനായി മൈക്രോസോഫ്റ്റ് നേരത്തെ നടത്തിയ മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണ് പുതിയ നിക്ഷേപം. ഈ നിക്ഷേപം കമ്പനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ സാന്നിധ്യം ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബ് സ്ഥാപിക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. രാജ്യത്ത് യുഎസ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനായി ആമസോണും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.
SUMMARY: Microsoft to invest Rs 1.5 lakh crore in AI in India
ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…
ബെംഗളൂരു: ഹാസൻ അർക്കൽകോട് കൊണാനൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെരെക്കോടിയിലെ അനിൽ (28), ഹൊന്നെഗൗഡ (30)…
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സർക്കാർ വിജ്ഞാപനം…
ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്വദേശി കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും…
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…