Categories: KERALATOP NEWS

കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം.

ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്. ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികില്‍ പാർക്ക് ചെയ്തത്. യാത്രയ്ക്കായി കൂടുതലും ബൈക്ക് ഉപയോഗിച്ചിരുന്ന റോബർട്ട് പിന്നീട് ഇതുവരെ കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല.

കാറിന് സമീപത്ത് നിന്ന് രൂക്ഷമായി ദുർഗന്ധം വന്നതോടെ പ്രദേശവാസികള്‍ പരിശോധിക്കുകയായിരുന്നു. തുടർന്ന് പരിശോധനയില്‍ കാറിനകത്ത് മൃതശരീരം കണ്ടെത്തി. കാറ് ലോക്ക് ചെയ്യാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഫോർട്ട് കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Middle-aged man found dead inside car in Kochi

Savre Digital

Recent Posts

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

31 minutes ago

പിഎം ശ്രീ; പഠനം പൂര്‍ത്തിയാകുന്നത് വരെ കരാര്‍ മരവിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച്‌ പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി…

39 minutes ago

സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമൂഹ്യ പരിഷ്‌ക്കരണം സാധ്യമാക്കി-സിറാജ് ഇബ്രാഹിം സേട്ട്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍…

55 minutes ago

ക്ഷേമ പെൻഷൻ ഇനിമുതല്‍ പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച്‌ സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…

1 hour ago

മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്: സി എസ് മീനാക്ഷി മികച്ച ഗ്രന്ഥകാരി, ഡോ.സെബാസ്ററ്യന്‍ ജോസഫ് മികച്ച ലേഖകന്‍ ഡോ.ടി.ജിതേഷിന് ജൂറി പുരസ്‌കാരം

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍'…

2 hours ago

എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നല്‍ക്കാമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യത്തിനായി വിട്ടുനല്‍കാം എന്ന് ഹൈക്കോടതി. ലോറൻസിന്റെ മകള്‍ ആശ…

3 hours ago