KARNATAKA

ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കാർവാർ തീരത്ത് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് സുരക്ഷാസേന

ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിൽ ബുധനാഴ്ചയാണ് ദേശാടനം നടത്തുന്ന ഇനത്തിൽപ്പെട്ട കടൽക്കാക്കയെ കണ്ടെത്തിയത്. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനം ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഇത് ചാരവൃത്തിക്കോ ശാസ്ത്രീയ ഗവേഷണത്തിനോ എന്ന് കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്.

തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗുമായി ഒരു കടൽകാക്ക വിശ്രമിക്കുന്നത് പ്രദേശവാസികളാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പോലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ വിവരമറിയിച്ചു. തുടര്‍ന്നു വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉപകരണം പരിശോധിച്ചു.ക്ഷീണിച്ച നിലയിലായിരുന്നു പക്ഷി. ശരീരത്തിൽ ചെറിയ പരുക്കുകൾ ഉണ്ടായിരുന്നെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു.

ജിപിഎസ് ട്രാക്കറില്‍ ഒരു ഇമെയിൽവിലാസം എഴുതിയിരുന്നു. പക്ഷിയെ കണ്ടെത്തുന്നവർ ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെടണമെന്നും എഴുതിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് പക്ഷി വന്ന വഴി ഉദ്യോഗസ്ഥർക്ക് വ്യക്തമായത്.

ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൻവയോൺമെന്റൽ സയൻസസുമായി ബന്ധിപ്പിച്ചതാണ് ട്രാക്കർ. ഇത് അക്കാദമിക്, പാരിസ്ഥിതിക പഠനങ്ങൾക്കുള്ളതാണെന്നാണ് പ്രാഥമിക നിഗമനം. സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനാണ് ട്രാക്കർ എന്നും ചാരവൃത്തിയുടെ തെളിവുകളില്ലെന്നും പോലീസ് പറഞ്ഞു.

ഒൻപത് മാസമായി സഞ്ചാരം തുടങ്ങിയിട്ടെന്നും വ്യക്തമായി. സൈബീരിയയിലും ആർട്ടിക് പ്രദേശത്തുകൂടിയും സഞ്ചരിച്ച് ശ്രീലങ്കയിലേക്ക് മടങ്ങുന്ന വഴിയാണ് കാർവാറിലെത്തിയതെന്നും പറയുന്നു. ജിപിഎസ് ട്രാക്കറിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് 12,000 കിലോമീറ്റർ പറന്നാണ് പക്ഷി കാർവാറിലെത്തിയത്. ശ്രീലങ്ക വന്യജീവി സംരക്ഷണ കേന്ദ്രം (എസ്എൽഡബ്ല്യുസിസി) ഗവേഷണ ആവശ്യത്തിനായി വിട്ടയച്ച പക്ഷിയാണിതെന്നും വനംവകുപ്പിന്റെ തീരദേശ സമുദ്രവിഭാഗം വ്യക്തമാക്കി. ശ്രീലങ്കയിലെ വൈൽഡ് ലൈഫ് ആൻഡ് നെയ്‌ചർ പ്രൊട്ടക്ഷൻ സൊസൈറ്റിയുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യം സ്ഥിരീകരിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Migratory bird fitted with Chinese GPS tracking device found on Karwar coast; Security forces launch investigation

NEWS DESK

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…

50 minutes ago

ആലപ്പുഴയില്‍ പക്ഷിപ്പനി; ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…

2 hours ago

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം; സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…

3 hours ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം; വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…

4 hours ago

പാനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ

ക​ണ്ണൂ​ർ: പാ​നൂ​ർ പാ​റാ​ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സി​ൽ തീ​യി​ട്ടു. പൂ​ട്ടി​യി​ട്ട ഓ​ഫി​സ് വൈ​കി​ട്ട് തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ഓ​ഫീ​സി​ൽ…

4 hours ago

മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി; പ്രതിമാസ പ്രീമിയം തുക 500 രൂപയില്‍ നിന്ന് 810 ആയി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…

5 hours ago