തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫിസാണ് വിമാനം കാണാതായ വാര്‍ത്ത സ്ഥിരീകരിച്ചത്. ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തെയും വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജന്‍സികളാണ് നേതൃത്വം നല്‍കുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്.
എന്നാല്‍, വിമാനം പുറപ്പെട്ടതിന് പിന്നാലെ റഡാറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ലിലോങ്‌വേയില്‍ നിന്ന് ഏകദേശം 380 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാര്‍ത്തി ചക്വേര ബഹാമസ് യാത്ര റദ്ദാക്കി.
TAGS: MILITARY PLANE| MISSING|
SUMMARY: Military plane carrying Malawi’s vice president has gone missing
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…