ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാൽ വില വർധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിനും തൈരിനുമായി ലിറ്ററിന് നാലു രൂപയാണ് വർധനവ്. ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരിഗണിച്ചെന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാലുൽപ്പാദനത്തിനും സംസ്കരണത്തിനുമുള്ള ചെലവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ക്ഷീരകൃഷി പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാൽ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൈര് വിലയും 4 രൂപ വർധിപ്പിച്ചു. ഇപ്പോൾ 54 രൂപയായി. മുമ്പ് തൈര് വില ലിറ്ററിന് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂപയായിരുന്നത് 48 രൂപയാകും.
TAGS: PRICE HIKE | KARNATAKA
SUMMARY: Nandini milk price hiked in state
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്( എസ്ഐആര്) കരട് വോട്ടര് പട്ടികയില് നിന്ന് ഒഴിവാക്കിയവരില് അര്ഹരായവരെ ഉള്പ്പെടുത്താന് ഹെല്പ് ഡെസ്കുകള്…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…