ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വീണ്ടും വർധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി നന്ദിനി പാലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചത്. വില വർധന നടപ്പാക്കിയപ്പോൾ ഓരോ പാക്കിലും 50 മില്ലി പാൽ അധികമായി ചേർത്തിരുന്നു. എന്നാൽ നിലവിലുള്ള വില ക്ഷീരകർഷകർക്ക് സഹായകരമാകുന്നില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ചൂണ്ടിക്കാട്ടി.
പാലിന്റെ വില വീണ്ടും കൂട്ടണമെന്ന് ആവശ്യപ്പെട്ട് കെഎംഎഫ് അംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിലവർധനവിൽ നിന്നുള്ള മുഴുവൻ തുകയും കർഷകർക്ക് നേരിട്ട് നൽകാനാണ് കെഎംഎഫ് തീരുമാനിച്ചിരിക്കുന്നത്.
ഓരോ പാക്കറ്റിലും പാലിൻ്റെ അളവ് കൂടുന്നതിന് ആനുപാതികമായാണ് വില വർധനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ലിറ്ററിന് 2 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഓരോ 500 മില്ലി, 1,000 മില്ലി പാക്കറ്റുകളിലും 50 മില്ലി അധികമായി ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിനു മുമ്പ് 2023 ജൂലൈയിലാണ് കെഎംഎഫ് നന്ദിനി പാലിൻ്റെ വില വർധിപ്പിച്ചിരുന്നത്.
TAGS: KARNATAKA | PRICE HIKE
SUMMARY: Milk Price in state likely to go up soon
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…