LATEST NEWS

പാല്‍ വില വര്‍ധിപ്പിക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു.

സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചർച്ച നടക്കും. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

SUMMARY: Milk prices will be increased; Minister J. Chinjurani says that the process is progressing.

NEWS BUREAU

Recent Posts

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…

42 minutes ago

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…

3 hours ago

പാലിയേക്കരയിലെ ടോള്‍ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…

3 hours ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…

4 hours ago

സ്വര്‍ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…

5 hours ago

കാസറഗോഡ് 16 വയസുകാരനെ പീഡിപ്പിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…

6 hours ago