ബെംഗളൂരു: ബെംഗളൂരുവിലെ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗതത്തിനും പാർക്കിങ്ങിനും നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
മില്ലേഴ്‌സ് റോഡിലുള്ള ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11.30 വരെയാണ് പൊതു സമ്മേളനം നടക്കുക. ഇതിന്‍റെ ഭാഗമായി നന്ദിദുർഗ റോഡ്, ബെൻസൺ ക്രോസ് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മില്ലേഴ്‌സ് റോഡ് ജംഗ്ഷൻ വരെയുള്ള രണ്ട് വഴികളിലൂടെയും ഗതാഗതം നിയന്ത്രിക്കും. മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേ മുതൽ ഹെയ്ൻസ് റോഡ് ജംഗ്ഷൻ വരെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും. ഹെയ്ൻസ് റോഡ് ജംഗ്ഷൻ മുതൽ മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേ ബ്രിഡ്ജിനു താഴെ വരെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും.
നന്ദിദുർഗ റോഡ് – ബെൻസൺ ക്രോസ് റോഡ് ജംഗ്ഷൻ മില്ലേഴ്‌സ് റോഡ് ജംഗ്ഷൻ (പഴയ ഹജ് ക്യാമ്പ്) വരെ ഇരുവശങ്ങളിലുമുള്ള ഗതാഗതവും നിയന്ത്രിക്കും. മില്ലേഴ്‌സ് റോഡിൽ നിന്ന് ഹെയ്ൻസ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മില്ലേഴ്‌സ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ബാംബൂ ബസാർ ജംഗ്ഷനിൽ എത്തി നേതാജി റോഡ് വഴി പുലകേശിനഗറിലേക്ക് പോകാം. കന്‍റോൺമെന്‍റ് റോഡ്, സെന്‍റ് ജോൺസ് ചർച്ച് റോഡ്, മില്ലേഴ്‌സ് റോഡ്, നന്ദിദുർഗ റോഡ്, ഹെയ്ൻസ് റോഡ്, നേതാജി റോഡ്, എച്ച്എം റോഡ്, എംഎം റോഡ് എന്നിവിടങ്ങളിൽ എല്ലാത്തരം വാഹനങ്ങളുടെയും പാർക്കിംഗും താൽക്കാലികമായി നിയന്ത്രിക്കും.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Millers Road Cantonment Area Closed for tomorrow
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…