ജൂൺ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് മില്‍മയുടെ മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ അധിക പാല്‍ വില പ്രഖ്യാപിച്ചു.
പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ സംഭരണ വര്‍ദ്ധനവിന് അവസരമൊരുക്കുന്നതിനും ക്ഷീര കര്‍ഷകരുടെ വര്‍ധിച്ചു വരുന്ന പാലുത്പാദന ചെലവും കണക്കിലെടുത്താണ് അധിക പാല്‍ വിലയും കാലിത്തീറ്റ സബ്സിഡി പ്രഖ്യാപിച്ചത്. മലബാര്‍ യൂണിയന്‍റെ ഭാഗമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ജില്ലകളിലെ ഒരു ലക്ഷത്തില്‍ പരം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
മലബാര്‍ മേഖലയിലെ 1200 ഓളം വരുന്ന പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സംഘങ്ങളുടെ ഭാഗമാണ് ഈ ക്ഷീര കര്‍ഷകര്‍. ഇന്നലെ കൂടിയ എംആര്‍സിഎംപിയു ഭരണസമിതി യോഗത്തിലാണ് ആനുകൂല്യം നല്കാന്‍ തീരുമാനിച്ചത്. നിലവില്‍ ശരാശരി 45.95 രൂപയാണ് ഒരു ലിറ്റര്‍ പാലിന്. ഇന്നു മുതല്‍ ഇത് 47.95 രൂപയായി വര്‍ധിക്കും.
പ്രാഥമിക ക്ഷീര സംഘത്തിന്‍റെ ഓരോ പത്ത് ദിവസത്തേയും പാല്‍ വിലയോടൊപ്പം ഈ തുക ചേര്‍ത്ത് നൽകും. ആഗസ്റ്റ് 31 വരെ അധിക പാല്‍ വിലയായി 12 കോടിയോളം രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. ഏകദേശം 5 കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തിലും കര്‍ഷകരിലേക്ക് എത്തും.
1420 രൂപ വിലയുള്ള മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 250 രൂപ വീതം സബ്സിഡി നൽകും. മില്‍മ മലബാര്‍ റീജിയണല്‍ യൂണിയന്‍റെ കീഴിലുള്ള ട്രസ്റ്റിന്‍റെ ടി എം ആര്‍ കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 50 രൂപ വീതമാണ് സബ്സിഡി നൽകുക.
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…