തിരുവനന്തപുരം: പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മില്‍മ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മില്‍മ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകള്‍ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്.
കൊഴുപ്പേറിയ പാല്‍ ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. 10 രൂപ വർധിപ്പിച്ചാല്‍ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുമ്പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മില്‍മ ബോർഡ് യോഗം ചേർന്നത്. ഈ യോഗത്തിലാണ് പാല്‍ വില ഉടൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.
SUMMARY: Milma milk prices will not be increased anytime soon
കണ്ണൂര്‍: സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ ടൗണിലേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ള…
ബെംഗളൂരു: കര്‍ണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഈ മാസം 31 വരെ നീട്ടി. വീണ്ടുംനീട്ടി. സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ…
ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…
ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…