കാസറഗോഡ്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂള്‍ കലോത്സവം നിർത്തിവെച്ചു. കാസറഗോഡ് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്.
വിദ്യാർഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാകും മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നില്‍ കൊണ്ടുവരുന്നതുമാണ് മൈമില്‍ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് സ്കൂള്‍ വിദ്യാർഥികള്‍ പറഞ്ഞു.
മൈം നിർത്തിവെച്ചതില്‍ എംഎസ്‌എഫ് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എംഎസ്‌എഫ് മാർച്ച് നടത്തി. സംഭവത്തെത്തുടർന്ന് ഇന്ന് നടത്തേണ്ടിയിരുന്ന കലോത്സവ പരിപാടികള്‍ നിർത്തിവെച്ചതായും വിദ്യാർഥികള്‍ അറിയിച്ചു.
SUMMARY: Mime show in school expressing solidarity with Palestine; Kasaragod school festival cancelled
ടോക്യോ: ജപ്പാനില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്…
ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി സഹഗായകൻ ശേഖർ ജ്യോതി ഗോസ്വാമി രംഗത്ത്. സുബീനെ കൊലപ്പെടുത്തിയത്…
തിരുവനന്തപുരം: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി TH 577825 എന്ന ടിക്കറ്റിനാണ്…
തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടർ സ്പോർട്സ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ്…
ന്യൂഡൽഹി: ബാങ്കിൽനി നിന്ന് ചെക്കുകൾ മണിക്കൂറുകൾക്കുള്ളിൽ മാറിയെടുക്കാൻ കഴിയുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം നിലവിൽവന്നു. വേഗത്തിൽ…
കൊച്ചി: മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം…