LATEST NEWS

പലസ്തീന് ഐക്യദാര്‍ഢ്യം; അധ്യാപകൻ പാതിയില്‍ നിര്‍ത്തിച്ച മൈം വീണ്ടും വേദിയില്‍

കാസറഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ കലോത്സവത്തില്‍ അധ്യാപകർ തടഞ്ഞ പലസ്തീൻ ഐക്യദാർഢ്യ മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു. പൂർണമായും കലോത്സവ നിബന്ധനകള്‍ പാലിച്ചായിരുന്നു മൈം. വെള്ളിയാഴ്ച മൈം തടസ്സപ്പെടുത്തിയ അധ്യാപകർ ഇന്ന് സ്കൂളില്‍ എത്തിയില്ല.

കഴിഞ്ഞ ദിവസം മാറ്റി വെച്ച കലോത്സവം ഇന്ന് നടത്തുകയായിരുന്നു. അതിനിടെ, ഡിഡിഇ പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് നല്‍കിയ റിപ്പോട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധ്യാപകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് ഡിഡിഇ നല്‍കിയതെന്നാണ് ആരോപണം. വിദ്യാർഥികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമെന്നായിരുന്നു ഡിഡിഇയുടെ റിപ്പോർട്ട്.

സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർക്ക് പിന്തുണയുമായി യുവമോർച്ച സ്കൂളിലേക്ക് മാർച്ച്‌ നടത്തുകയും ചെയ്തു. സ്കൂളില്‍ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകർ തടഞ്ഞത്. മൈം ഷോ പൂർത്തിയാവുന്നതിന് മുമ്പെ അധ്യാപകർ സ്റ്റേജില്‍ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.

SUMMARY: Solidarity with Palestine; Mime, stopped halfway by teacher, returns to stage

NEWS BUREAU

Recent Posts

റൈറ്റേഴ്സ് ഫോറം സാഹിത്യ ചർച്ച

ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…

10 minutes ago

ഇനി ഇടിയും മഴയും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ആറ് ജില്ലകളില്‍…

30 minutes ago

കേരളത്തില്‍ നിന്ന് വെട്ടിക്കുറച്ച സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍…

1 hour ago

കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനും എംപിയുമായ കമല്‍ ഹാസന്‍. പരിക്കേറ്റ്…

1 hour ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ചു; അഭിഭാഷകന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന് സസ്‌പെന്‍ഷന്‍. അഭിഭാഷകന്‍ രാകേഷ്…

2 hours ago

വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ ജേക്കബ് (19)…

2 hours ago