തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് ബിജുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹരിഹര്‍ നഗറിലെ ക്വാട്ടേഴ്‌സിലാണ് ബിജു (25) വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബിജു ഇന്ന് രാവിലെ ഓഫീസില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുക്കളയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെയും ബിജു ഓഫീസിലെത്തിയിരുന്നു. 2021 മുതല്‍ മന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്ത് വരികയായിരുന്നു. സ്വയം ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
SUMMARY: Minister Abdurahman’s office employee found dead
പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ…
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടർ മരിച്ച നിലയില്‍. ബിആർഡി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി…
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികള്‍ സുപ്രീംകോടതിയിലേക്ക്. ആദ്യം ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതോടെയാണ്…
ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ…
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിൻ്റെ…
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ്…