Categories: KARNATAKATOP NEWS

വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു; ആരോപണവുമായി കർണാടക മന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് ലഭിക്കേണ്ട വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നതായി ആരോപിച്ച് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സെമികണ്ടക്ടർ വ്യവസായരംഗത്തിൻ്റെ 10 ശതമാനം കർണാടകയുടെ സംഭാവന ആയിരുന്നിട്ടും എല്ലാ നിക്ഷേപങ്ങളും ഗുജറാത്തിലേക്ക് പോകുന്നതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിർമ്മാണ ഹബ്ബായോ ചിപ്പ് ഡിസൈനിംഗ് ഹബ്ബായോ കർണാടകയെ മാറ്റാനാകുമെന്നും രാജ്യത്തിന്റെ സെമികണ്ടക്ടർ സ്വപ്നങ്ങൾ നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ചിപ്പ് ഡിസൈനിംഗ് രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ 70 ശതമാനവും കർണാടകയിൽ ഉള്ളപ്പോൾ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിക്ഷേപങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുകയാണ്.

അഞ്ച് സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകളിൽ നാലെണ്ണവും ഗുജറാത്തിലാണ്. ഒരെണ്ണം ആസാമിലും. എന്നാൽ അവിടെ സെമികണ്ടക്ടർ വ്യവസായ രംഗത്തിന് വേണ്ട വൈദഗ്ധ്യമില്ല. ഗവേഷണത്തിന് അനുയോജ്യമായ സാഹചര്യങ്ങളുമില്ല. മികച്ച ഇൻകുബേഷൻ സെൻ്ററുകളില്ല. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനവും ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനത്തിൻ്റെ 10 ശതമാനം സംസ്ഥാനം സംഭാവന ചെയ്യുന്നുണ്ട്. എന്നിട്ടും സെമികണ്ടക്ട‍ർ നിക്ഷേപങ്ങളുടെ കാര്യത്തിൽ പരിഗണന നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

TAGS: KARNATAKA | INDUSTRIAL INVESTMENT
SUMMARY: Karnataka IT minister Priyank Kharge alleges politics pressuring companies to invest in Gujarat

Savre Digital

Recent Posts

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

2 minutes ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

8 minutes ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

20 minutes ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

26 minutes ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

39 minutes ago

തെലങ്കാനയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ…

45 minutes ago