ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവങ്ങളിൽ വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന കേസുകൾ വർധിച്ചുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ബിആർടി ഹിൽസിന് സമീപം മൂന്ന് കാട്ടാനകളുടെ ജഡമാണ് കണ്ടെത്തിയത്.
ഫോറെൻസിക് പരിശോധനയിൽ ഇവയ്ക്ക് വൈദ്യുതാഘാതമേറ്റതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരം സംഭവങ്ങളുടെ എണ്ണത്തെക്കുറിച്ചും കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
വൈദ്യുതാഘാതമേറ്റ് മരിക്കുന്ന വന്യമൃഗങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് റിപ്പോർട്ടിനൊപ്പം അയക്കണമെന്നും വനം-പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും അയച്ച കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. വിളകൾ സംരക്ഷിക്കാൻ വൈദ്യുതവേലി സ്ഥാപിച്ചവർക്കെതിരെ സ്വീകരിച്ച നടപടികളും കാരണങ്ങളും സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.
TAGS: KARNATAKA | ELECTROCUTION
SUMMARY: Karnataka Minister Khandre seeks report on wild animals dying by electrocution
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…