LATEST NEWS

മന്ത്രി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രി കെ ബി ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് പൊതുപരിപാടിയില്‍ വെച്ച്‌ അസീസ് ആഹ്വാനം ചെയ്തതോടെയാണ് വിവാദം രൂക്ഷമായത്.

ഇതിനെ പാര്‍ട്ടി ശാസനലംഘനമായി കണക്കാക്കി അസീസിനെ വാര്‍ഡ് പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് മാറ്റുകയും കാരണക്കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. വട്ടിക്കവലയില്‍ ചേര്‍ന്ന അടിയന്തര പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം നിരപ്പില്‍-തലച്ചിറ റോഡ് ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ വച്ചായിരുന്നു അസീസിന്റെ വിവാദ പ്രസംഗം. പരിപാടിയില്‍ പ്രധാന അതിഥിയായി മന്ത്രി ഗണേഷ് കുമാര്‍ വേദിയിലിരിക്കെ, അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹത്തെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് അസീസ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റായിരുന്ന അസീസിന്റെ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശനത്തോടെ സ്വീകരിച്ചു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും അടിയന്തര യോഗം ചേര്‍ന്നു. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരം ആണെന്നും മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പറഞ്ഞിരുന്നു.

SUMMARY: Calls to make Minister Ganesh Kumar win in the next assembly elections; Action taken against Congress leader

NEWS BUREAU

Recent Posts

ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്‍റെ വിവാദ ടെൻഡര്‍ റദ്ദാക്കി

ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…

5 minutes ago

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…

1 hour ago

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…

1 hour ago

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…

2 hours ago

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…

3 hours ago

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

4 hours ago