LATEST NEWS

കെഎസ്‌ആര്‍ടിസിയില്‍ ഇനി ആര്‍ക്കും പരസ്യം പിടിക്കാം: തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാൻ ഏതൊരാള്‍ക്കും അവസരം നല്‍കുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ഉടൻ നിലവില്‍ വരും.

ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആർടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്‌ആർടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആർടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്‌ആർടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പരസ്യ കമ്പനികള്‍ കാരണം കഴിഞ്ഞ 6-7 വർഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 65 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ടെൻഡർ എടുത്തതിന് ശേഷം ചില കമ്ബനികള്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ ഇനത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാകാൻ കാരണം.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെൻഡർ വിളിക്കുമ്പോൾ സംഘം ചേർന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവർ പയറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി.

SUMMARY: Anyone can now advertise in KSRTC: Minister KB Ganesh Kumar announces job creation scheme

NEWS BUREAU

Recent Posts

ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; വർക്ക്ഷോപ്പ് ജീവനക്കാരക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട്‌ കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ്‌ മരിച്ചത്‌. എഞ്ചിനീയറിങ്…

5 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈംഗിക പീഡന പരാതി: യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ്…

6 hours ago

‘ബസ് ഇടിപ്പിക്കും, ആരും രക്ഷപ്പെടില്ല’; കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറുടെ ഭീഷണി

ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…

7 hours ago

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…

7 hours ago

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…

8 hours ago

പരാതിക്ക് പിന്നാലെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു, ഫോ​ൺ സ്വി​ച്ച് ഓ​ഫ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി…

8 hours ago