BENGALURU UPDATES

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാന സർക്കാർ

ബെംഗളൂരു: നഗരത്തിലെ രണ്ടാം വിമാനത്താവളം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി രാം മോഹൻ നായിഡുവിനെ ഉടൻ കാണുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി.

പദ്ധതിക്കായി സർക്കാർ തിരഞ്ഞെടുത്ത 3 സ്ഥലങ്ങളുടെ സാധ്യതാപഠനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഏപ്രിലിൽ നടത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജൂൺ 23ന് എഎഐ സിവിൽ വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ചു. എന്നാൽ റിപ്പോർട്ട് ഇതുവരെയും സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടില്ല. നടപടികൾ വേഗത്തിലാക്കാൻ വിമാനത്താവളത്തിനുള്ള സ്ഥലം എത്രയും വേഗം തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കനക്പുര റോഡിലെ ഹാരോഹള്ളിയിലെ 2 ഇടങ്ങളും കുനിഗൽ റോഡിലെ നെലമംഗലയിലുമാണ് പുതിയ വിമാനത്താവളത്തിനായി പരിഗണിക്കുന്നത്.

SUMMARY: Minister MB Patil to meet civil aviation minister to speed up Bengaluru’s second international airport project.

WEB DESK

Recent Posts

ഒടുവില്‍ മടക്കം; യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് തിരിച്ചു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ…

36 minutes ago

വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ യാത്രാമൊഴി; തലസ്ഥാനത്തേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍.…

2 hours ago

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബൂദബി: അബൂദബിയിൽ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്.…

3 hours ago

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: നാഷനല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന…

3 hours ago

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നത്തെ…

4 hours ago

വി എസിന്റെ വിലാപയാത്ര: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ വിയോഗത്തോടനുബന്ധിച്ചുളള പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഏഴ് മണി മുതല്‍…

4 hours ago