Categories: LATEST NEWS

കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഡല്‍ഹിയില്‍ സന്ദർശിച്ചപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുകയും വിശദമായ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതിരേഖ (DPR) തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ദേശീയപാത നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച പ്രധാന പാതകള്‍ ഇവയാണ്. രാമനാട്ടുകര – കോഴിക്കോട് എയർപോർട്ട് റോഡ് മലബാറിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂർ), കൊടുങ്ങല്ലൂർ – അങ്കമാലി റോഡ്, വൈപ്പിൻ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, ഇവയുടെയെല്ലാം പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കൂടാതെ, കൊച്ചി – മധുര ദേശീയപാതയില്‍ ഉള്‍പ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമ്മാണത്തിനുള്ള പദ്ധതിരേഖയും നിലവില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വികസനം ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നതെന്നും, ഇതിന് എല്ലാ സഹായവും നല്‍കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

SUMMARY: Minister Muhammad Riyaz says five new national highways will soon become a reality in Kerala

NEWS BUREAU

Recent Posts

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

2 minutes ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

53 minutes ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

2 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ പ്ലാ​വി​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ എ​ൻ.​ഷി​നു​മോ​ൻ (29)…

3 hours ago

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ:'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ…

3 hours ago