തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് അറിയിച്ചു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘കീം പരീക്ഷയില്‍ നേരത്തെ തുടര്‍ന്ന് പോയ രീതിയില്‍ നീതികേടുണ്ട്. ഇത് വ്യക്തമായതോടെ ബദല്‍ കണ്ടെത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രോസ്‌കപെക്ടസില്‍ എപ്പോള്‍ വേണെങ്കിലും സര്‍ക്കാരിന് മാറ്റം വരുത്താം. പക്ഷെ കോടതി വിധി ഇപ്പോള്‍ അംഗീകരിക്കുന്നു’ മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണം, നേരത്തെ തുടര്‍ന്നു പോന്ന പ്രോസസില്‍ നീതികേടുണ്ട് എന്ന് മനസിലാക്കിയപ്പോള്‍ ഒരു ബദല്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. അതില്‍ തെറ്റുണ്ട് എന്നുള്ളതല്ല. പ്രോസ്‌പെക്ടസ് നിലവില്‍ വന്നതിന് ശേഷം മാറ്റം വരുത്തിയത് ശരിയായില്ല എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ പ്രോസ്‌പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ട് എന്നുള്ള ഒരു ക്ലോസ് ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. പക്ഷേ കോടതി വിധി അംഗീകരിക്കുകയാണ് – മന്ത്രി പറഞ്ഞു.
SUMMARY: Minister R Bindu says government has no appeal in KEEM, rank list will be published according to old formula
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് അസിസ്റ്റൻറ് എൻജിനീയർ കെ.സുനില്‍കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരത്ത് നടന്ന ദേവസ്വം…
ബെംഗളൂരു: നിരന്തരമായ മർദ്ദനങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ചിക്കമഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടി മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഒൻപതിലും ആറിലും നാലാം ക്ലാസിലുമായി…
തൃശ്ശൂര്‍: സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു…
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം…
കണ്ണൂര്‍: കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ്…