Categories: KARNATAKATOP NEWS

ഈശ്വർ ഖന്ധ്രെക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സമീർ അഹമ്മദ്

ബെംഗളൂരു: കർണാടക വനംവകുപ്പ് മന്ത്രിയ്‌ക്കെതിരെ വിവാദ പരാമർശവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ്. മുസ്ലിം മതവിഭാഗത്തിന് വേണ്ടി വനംമന്ത്രി ഈശ്വർ ഖന്ധ്രെ തല കുനിച്ച് ജോലി ചെയ്യണമെന്നായിരുന്നു സമീർ അഹമ്മദിന്റെ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീദർ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിച്ചത് മുസ്‌ലിം സമുദായത്തിൽനിന്നുകിട്ടിയ വലിയ പിന്തുണകൊണ്ടാണെന്ന് സമീർ അഭിപ്രായപ്പെട്ടിരുന്നു.

സംഭവത്തിൽ മന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലീങ്ങൾക്ക് സംസ്‌കാരം നടത്താൻ വനംവകുപ്പിന്റെ ഭൂമി വിട്ട് നൽകാൻ ഈശ്വർ വിസമ്മതിച്ചിരുന്നു. ഇത് ന്യുനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ അമർഷത്തിനും ഇടയാക്കി. ഇതിന് പിന്നാലെ ആയിരുന്നു മന്ത്രി സമീറിന്റെ പ്രതികരണം.

തങ്ങൾക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലെന്ന് കാട്ടി സമീറിന് മുമ്പാകെ പരാതിയുമായി ചിലർ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് മന്ത്രിക്കെതിരെ സമീർ വിവാദ പരാമർശം ഉന്നയിച്ചത്.

തല കുനിച്ചു കൊണ്ട് വേണം ഈശ്വർ മുസ്ലീങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ. കാരണം അദ്ദേഹത്തിന്റെ മകൻ സാഗർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കാരണം മുസ്ലീങ്ങളുടെ വോട്ടുകൾ ആണ് എന്നായിരുന്നു സമീറിന്റെ പരാമർശം.

മുസ്‌ലിങ്ങൾ കൂട്ടത്തോടെ വോട്ടുചെയ്യാനെത്തിയെന്നും കോൺഗ്രസ് സ്ഥാനാർഥിക്കുലഭിച്ച ആറുലക്ഷത്തിലധികം വോട്ടിൽ രണ്ടുലക്ഷം വോട്ട് മുസ്‌ലിങ്ങളുടെയാണെന്നും സമീർ ഖാൻ അവകാശപ്പെട്ടു.

സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ വിമർശനവും ഉയർന്നു. സമൂഹത്തിൽ ഭിന്നത വളർത്തുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശം എന്നായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും. മന്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ബിജെപിയുടെ മുതിർന്നനേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭഗവന്ദ് ഖൂബയെ പരാജയപ്പെടുത്തിയാണ് ബീദറിൽ ഈശ്വർ ഖന്ധ്രെയുടെ മകൻ സാഗർ അട്ടിമറിജയം നേടിയത്.

 

TAGS: KARNATAKA | MINISTERS | COMMENTS
SUMMARY: Minister zameer ahmed makes derogatory statement against eshwar khandre

Savre Digital

Recent Posts

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…

55 minutes ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…

2 hours ago

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…

3 hours ago

ഇസിഎ ഭാരവാഹികൾ

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…

3 hours ago

തെലങ്കാന കെമിക്കല്‍ ഫാക്ടറി സ്ഫോടനം: മരണസംഖ്യ 42 ആയി

ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…

4 hours ago

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…

5 hours ago