തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വിദ്യാർഥികള്‍ക്കുള്ള അരി സിവില്‍ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കില്‍ നിന്ന് നല്‍കാനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. അരി സ്കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നല്‍കാനും തീരുമാനിച്ചു.
ജില്ലകളില്‍ സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവില്‍ സപ്ലൈസ് കോർപ്പറേഷന് നിർദേശം നല്‍കിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കില്‍ തന്നെ വഹിക്കാവുന്നതാണ്.
SUMMARY: Minister Sivankutty announces four kilos of rice for students for Onam
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…