കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളില്‍ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി ഉണ്ടാകും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് സ്കൂള്‍ മാനേജ്മെന്റിനും നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജക്ക് സസ്പെൻഷൻ.
പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. സ്കൂള്‍ തുറക്കല്‍ മാർഗരേഖ നടപ്പാക്കുന്നതില്‍ സ്കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
SUMMARY: Minister V Sivankutty announces financial assistance of Rs. 3 lakh to Mithun’s family
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുല്‍…
കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ…
തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ…
ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…