LATEST NEWS

ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച്‌ അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി.

റെയില്‍വേയുടെ സുരക്ഷാ പരിധിക്കുള്ളില്‍ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുടെ കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണ്. റെയില്‍വേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തില്‍ ഇടപെടണമെന്ന് കത്തിലൂടെ പറഞ്ഞു.

ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി സാമ്പത്തിക നഷ്ടപരിഹാരം അടിയന്തരമായി ഉറപ്പാക്കുക. ഈ ദുരന്തത്തിന് ശേഷം ശ്രീക്കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, യോഗ്യതയ്ക്ക് അനുസരിച്ച്‌ റെയില്‍വേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നല്‍കുക.

യാത്രക്കാരുടെ, പ്രത്യേകിച്ച്‌ വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയാണ് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍.

യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകള്‍ക്ക് ഉടനടി പിന്തുണ നല്‍കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തില്‍ കേന്ദ്രസർക്കാരില്‍ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നു. എം പി ശശി തരൂർ ഇക്കാര്യത്തില്‍ എന്ത് ചെയ്തു എന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

SUMMARY: Minister V Sivankutty has written a letter to the Union Railway Minister.

NEWS BUREAU

Recent Posts

97 ശതമാനത്തിലധികം ഫോം ഇതിനകം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു; രത്തൻ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം…

34 minutes ago

കർണാടകയിൽ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു

ബെം​ഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ…

39 minutes ago

ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ്  ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെയ്സൽ…

1 hour ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (70) ബെംഗളൂരുവിൽ അന്തരിച്ചു. എംഎസ് പാളയ ബെസ്റ്റ് കൗണ്ടിയിലായിരുന്നു…

2 hours ago

ആംബുലൻസിന് തീപിടിച്ച്‌ ഒരുദിവസം പ്രായമായ കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേര്‍ വെന്തുമരിച്ചു

പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച്‌ നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന്…

2 hours ago

കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുതിപ്പ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയിലെത്തി. പവന്‍ വില 91,560 രൂപയാണ്.…

3 hours ago