തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെവാർത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തതായി മന്ത്രി അറിയിച്ചു
ഏത് സാഹചര്യത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്ന് യോഗത്തിൽ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഭൂരിപക്ഷംപേരും സർക്കാർ നിലപാടിനെ സ്വാഗതം ചെയ്തു. 2025 മെയ് 31ലെ സർക്കാർ ഉത്തരവ് അനുസരിച്ച് 1 മുതൽ 4 വരെ ക്ലാസുകളിൽ 198 പ്രവൃത്തിദിനങ്ങളും, 5 മുതൽ 7 ക്ലാസുകളിൽ 200 പ്രവൃത്തിദിനങ്ങളും, 8 മുതൽ 10 ക്ലാസുകളിൽ 204 പ്രവൃത്തിദിനങ്ങളും ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെടുത്തത്.
ചർച്ച നടത്തുകയെന്നത് ജനാധിപത്യസമീപനമാണ്. ഈ വർഷം ഇപ്പോൾ എടുത്ത തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകും. പരാതികളുണ്ടെങ്കിൽ അടുത്ത അധ്യയനവർഷം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
SUMMARY: Minister V Sivankutty says school timings will continue to change, will move forward with decision
കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ നടപടി. സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കും.…
ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു-…
ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍ ജീവനക്കാരിയാണ്. ഭർത്താവ്:…
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…