ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള് ചർച്ച ചെയ്തതായി വീണാ ജോർജ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രആരോഗ്യ സെക്രട്ടറിയും ചർച്ചയില് പങ്കെടുത്തു.
ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശാപ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്കിയതായും മന്ത്രി അറിയിച്ചു. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള് ചര്ച്ച ചെയ്തതായി വീണാ ജോര്ജ് വ്യക്തമാക്കി.
‘ആശമാര് ഉയര്ത്തുന്ന വിഷയങ്ങള് കേന്ദ്രമന്ത്രിയുടെ മുന്നില് അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇന്സന്റീവ് വര്ധിപ്പിക്കുന്നത് കേന്ദ്ര സര്ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടില് പ്രതീക്ഷ’യെന്നും മന്ത്രി വീണാ ജോര്ജ് പറഞ്ഞു.
‘മെഡിക്കല് കോളേജുകള് കാസര്കോടും വയനാടും ആരംഭിക്കുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ എംയിസിന്റെ കാര്യവും സംസാരിച്ചു. എയിംസ് വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരത്തില് ചര്ച്ച വേണമെന്ന് ഐഎന്ടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ എല്ലാവരെയും കൂട്ടി ഒരു ചര്ച്ച നടത്തു’മെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
TAGS : VEENA GEORGE
SUMMARY : Asha workers’ strike; Minister Veena George held discussions with Union Minister JP Nadda
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര് നേരത്തേ എത്തിച്ചേരണമെന്ന് നിര്ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില് നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്) നേരിട്ടുള്ള സ്പെഷ്യല് ബസ് സര്വീസ് ആരംഭിച്ച് കര്ണാടക ആര്ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…