LATEST NEWS

സ്വര്‍ണപ്പാളി വിവാദം; ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രവൃത്തികള്‍ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഉണ്ണികൃഷ്ണന്റെ പ്രവൃത്തികള്‍ ദുരൂഹമാണെന്നും വാസവന്‍ പറഞ്ഞു.

കോടതിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി തന്നെ അന്വേഷണം വരുമെന്നും മന്ത്രി പറഞ്ഞു. 1999 മുതലുള്ള ഒരോ രേഖകളും പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെയുളള അന്വേഷണങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

SUMMARY: Gold plating controversy; Minister VN Vasavan says there was a conspiracy

NEWS BUREAU

Recent Posts

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…

4 minutes ago

റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…

53 minutes ago

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവ്

തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…

2 hours ago

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…

4 hours ago

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…

5 hours ago