LATEST NEWS

ഓണം ഘോഷയാത്രക്ക് ഗവര്‍ണറെ ക്ഷണിക്കാൻ രാജ്ഭവനില്‍ നേരിട്ടെത്തി മന്ത്രിമാര്‍

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവർണറെ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ച്‌ മന്ത്രിമാർ. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.

ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവർണർ അറിയിച്ചതായി രാജ്ഭവൻ സന്ദർശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഓണാഘോഷ റാലി ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി പറഞ്ഞു.

SUMMARY: Ministers personally visited Raj Bhavan to invite Governor for Onam procession

NEWS BUREAU

Recent Posts

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…

5 hours ago

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു; ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളം സ്റ്റേഷനിലും രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…

6 hours ago

കരൂര്‍ ദുരന്തം; 20 ലക്ഷം രൂപ വീതം ധനസഹായം കൈമാറി ടിവികെ

ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…

6 hours ago

വിഴിഞ്ഞം തുറമുഖം; കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…

7 hours ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…

8 hours ago

ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം; മുഴുവൻ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…

8 hours ago