ബെംഗളൂരു: ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ്. മൈസൂരുവിലാണ് സംഭവം. വാജമംഗല ഗ്രാമത്തിൽ സ്ഥാപിച്ച അഞ്ച് ബാനറുകൾ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചിലർ വലിച്ചുകീറിയത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ പിറ്റേന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തി.
പിന്നീട് പോലീസ് ഇവരെ സമാധാനിപ്പിക്കുകയും കുറ്റവാളികളെ പിടികൂടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഏപ്രിൽ 14 ന് ഗ്രാമത്തിൽ അംബേദ്കർ ജയന്തി ആഘോഷങ്ങൾ നടന്നതിനാൽ, മാസാവസാനം വരെ സൂക്ഷിക്കാൻ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ച ശേഷമാണ് ഗ്രാമവാസികൾ ബാനറുകൾ സ്ഥാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലപരിശോധന നടത്തിയതായും എഫ്‌എസ്‌എൽ സംഘം അക്രമികളുടെ വിരലടയാളങ്ങൾ പരിശോധിച്ചതായും മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് പി.എൻ. വിഷ്ണുവർദ്ധന പറഞ്ഞു.
TAGS: KARNATAKA | BR AMBEDKAR
SUMMARY: Case registered after miscreants tear banners of B R Ambedkar in Mysuru
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…
തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…