ബെംഗളൂരു: കാണാതായ ടെക്കി യുവാവിനെ നദിയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനും ഇന്ദിരാനഗർ സ്വദേശിയുമായ പ്രമോദിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പീഡനത്തെ തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രമോദ് ഡിസംബർ 29 ന് ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് ഹേമാവതി നദിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രമോദിന്റെ വാഹനം കണ്ടെത്തി. ബാങ്ക് പാസ്ബുക്കുകളിൽ നിന്നും വാഹനത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിൽ നിന്നും ഫോൺ നമ്പരുകൾ കണ്ടെത്തി പ്രമോദിൻ്റെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
ലോക്കൽ പോലീസുമായി ബന്ധപ്പെടുകയും അഗ്നിശമന സേനയും അത്യാഹിത വിഭാഗവും ഹേമാവതി നദിയിൽ തിരച്ചിൽ നടത്തുകയും ചെയ്തു. തുടർന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | DEATH
SUMMARY: Missing bengaluru techie body found in river
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…