LATEST NEWS

ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. ഇന്നലെ രാത്രി കത്തെഴുതിവച്ച്‌ കുട്ടി വീട് വിടുകയായിരുന്നു.

സംഭവത്തില്‍ നെടുമ്പാശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നീല ഹൂഡി ധരിച്ച്‌ ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

SUMMARY: Missing child found

NEWS BUREAU

Recent Posts

തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…

6 hours ago

മൊസാംബിക്കില്‍ ബോട്ട് മുങ്ങി; 3 ഇന്ത്യക്കാര്‍ മരിച്ചു, മലയാളിയടക്കം അഞ്ച് പേരെ കാണാനില്ല

ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില…

7 hours ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…

9 hours ago

ദുല്‍ഖര്‍ സല്‍മാന്‍റെ ലാൻഡ് റോവര്‍ ഡിഫെൻഡര്‍ ഉപാധികളോടെ വിട്ടുനല്‍കി

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്‌…

9 hours ago

ശബരിമല നട തുറന്നു; സ്വര്‍ണപ്പാളികള്‍ ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ…

10 hours ago

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി കാസറഗോഡ് സ്വദേശി നഗ്മ മുഹമ്മദ്

ഡല്‍ഹി: മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടന്‍…

11 hours ago