കോഴിക്കോട്: ബുധനാഴ്ച പയ്യോളിയില്‍ നിന്ന് കാണാതായ നാല് കുട്ടികളെ ആലുവയിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. സംഭവത്തില്‍ പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാർഥികളെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുർആൻ പഠനവും സ്കൂള്‍ പഠനവും നടത്തി വരികയായിരുന്നു. വൈകീട്ട് നാലരയോടെയാണ് ഇവരെ കാണാതായ വിവരമറിയുന്നത്.
TAGS : MISSING CASE | KOZHIKOD | STUDENT
SUMMARY : Missing children found from Kozhikode
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…