മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പോലീസിലും പരാതി നല്കി. ഇതിനിടെ ചുങ്കത്തറ പാല് സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.
പാല് സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Missing elderly woman found dead
ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…
മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു…
ബെംഗളൂരു: മെെസൂരു സെന്റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…
ബെംഗളൂരു: ഹാസന് ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…