Categories: KERALATOP NEWS

വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി

പാലക്കാട്‌: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. കുട്ടി നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെയാണ് കണ്ടെത്തിയത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.

ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പോലീസിന് കൈമാറിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പോലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ ആരാണ് എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ 30-നാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. ഒൻപത് മണിക്ക് ക്ലാസ് കഴിഞ്ഞിരുന്നു. ശേഷം കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. കൂട്ടുകാർക്ക് മുന്നി‍ൽ നിന്ന് തന്നെയായിരുന്നു വസ്ത്രം മാറിയതും. സ്കൂളിൽ എത്താതായതോടെ സ്കൂൾ അധികൃതർ കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

TAGS: KERALA | MISSING PERSON FOUND
SUMMARY: Missing girl from vallappuzha found at goa

Savre Digital

Recent Posts

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…

31 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…

1 hour ago

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

2 hours ago

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…

4 hours ago

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…

4 hours ago

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…

4 hours ago