മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെത്തിയതായി സൂചന. വിദ്യാര്‍ഥിനികള്‍ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. കുട്ടികള്‍ സലൂണിലെത്തുന്നതിന്റെയുള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം മുംബൈയിലേക്കും വ്യാപിപ്പിച്ചു.
പെൺകുട്ടികൾ ഇന്നലെ ഉച്ചയ്ക്ക് തിരൂരിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. യുവാവ് മുംബൈയിലേക്ക് പോയതായി കുടുംബാംഗങ്ങളും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കാണ് താനൂരിലെ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവര്‍ തിരൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് മുംബൈയിലേക്ക് പോയത്. പരീക്ഷയ്ക്കായി പോയ ഇവരെ പിന്നീട് തിരൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിച്ചു. ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ സ്റ്റേഷനിൽ എത്തിയത്.
<BR>
TAGS : TANUR GIRLS MISSING CASE
SUMMARY : Missing girls from Tanur have reportedly arrived in Mumbai
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…
ഡല്‍ഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…
കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…
കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…
കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…