തിരുവനന്തപുരം: കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ച നിലയില്‍. പാപ്പനംകോട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. ആറ്റിങ്ങല്‍ പൂവൻപാറ വാമനപുരം നദിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് സ്കൂബാ സംഘം പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
TAGS : KSRTC
SUMMARY : Missing KSRTC bus conductor found dead
ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ.…
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ…
കോഴിക്കോട്: താമരശ്ശേരിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. മുഹമ്മദ്…
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്…
മോസ്കോ: കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം…
ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി.…