ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയില്‍ കാട്ടിനകത്തുള്ള കുടിയില്‍ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ധന്യയെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡായ ആറാം മൈല്‍ പഞ്ചായത്ത് അംഗമായ ധന്യ ഗണേശനെ കാണാതായതായത്.
ഭര്‍ത്താവ് അനീഷാണ് ഇതു സംബന്ധിച്ച് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ധന്യയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്തംഗമായ ധന്യയെ കണ്ടെത്താനായി പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന ആക്ഷേപവും ഉയര്‍ന്നു.
ധന്യയെ കണ്ടെത്താനായി പോലീസും വനംവകുപ്പും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെയും നിയോഗിച്ചു. എങ്കിലും ഒരാഴ്ചയെത്തിയിട്ടും വനിത അംഗത്തെകുറിച്ച് യാതൊരു വിവരങ്ങളും പോലീസിനു കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തിനായി ഡ്രോണ്‍ ഉപയോഗിച്ചും കഡാവര്‍ നായ്ക്കളെ എത്തിച്ചും പരിശോധന നടത്തി.
കുടുംബവഴക്കിനെ തുടര്‍ന്ന് ധന്യ വീടു വിട്ടിറങ്ങിയതാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മാങ്കുളത്തു നിന്നും സഹോദരി താമസിക്കുന്ന ചിക്കണാംകൂടിയില്‍ എത്തിയിരുന്നു. അവിടെ നിന്നും തിരികെ മാങ്കുളത്തേക്ക് വന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കാണാതായത്.
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമാണ് ധന്യ. നേരത്തെ മുതല്‍ ധന്യയുടെ വീട്ടില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നതായും പലപ്പോഴും പ്രശ്നം പരിഹരിച്ചിരുന്നതായും മാങ്കുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ സാജു ജോസ് പറഞ്ഞു.
SUMMARY: Missing panchayat member found in forest in Idukki; efforts continue to bring him out
കൊച്ചി: നടന്‍ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പോലീസിലാണ് വിവാഹിതയായ യുവതി പരാതി നല്‍കിയത്. ലൈംഗികമായി ചൂഷണം…
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത…
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍…
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…
ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…