ബെംഗളൂരു: കാണാതായ പോലീസ് കോൺസ്റ്റബിളിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിവാള പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ശിവരാജ് ബാലപ്പയാണ് (30) മരിച്ചത്. ബെംഗളൂരു വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കിണറ്റിലാണ് ശിവരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്ക് കാരണം ശിവരാജ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ കൃഷ്ണപ്പ ബാലപ്പ ജൂൺ 26ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ശിവരാജിനെ കണ്ടെത്താനായില്ല.
കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ശിവരാജ് കൃഷ്ണപ്പയെ അറിയിച്ചിരുന്നു. ജൂൺ ആദ്യവാരം ശിവരാജിന്റെ ഭാര്യയുടെ പരാതിയിൽ ഇദ്ദേഹത്തിനും മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു.
ജൂൺ 25ന് രാവിലെ 9 മണിയോടെ ശിവരാജ് ബാലപ്പ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ പിന്നീട് ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച ശിവരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
TAGS: BENGALURU | CRIME
SUMMARY: Missing police constable found dead
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…