കോഴിക്കോട്: പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് മനാഫും അർജുന്റെ കുടുംബവും. ജിതിനെ കാണാൻ മനാഫെത്തിയതോടെയാണ് തെറ്റിദ്ധാരണകൾ നീങ്ങിയത്. ലോറി ഉടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വാക്ക്പോരുകള്‍ ഉണ്ടായി. അർജുന് വേണ്ടി ഒന്നിച്ചു നിന്ന മലയാളികള്‍ രണ്ട് ചേരികളായി തിരിഞ്ഞ് സൈബറിടങ്ങളിൽ ഏറ്റുമുട്ടി അർജുൻ്റെ അമ്മയും ഭാര്യയും സഹോദരിയും വരെ സൈബർ ആക്രമണത്തിനിരയായി. എന്നാൽ തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടുകൊണ്ട് പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഒന്നിച്ചിരിക്കുകയാണ് മനാഫും അർജുൻറെ കുടുംബവും. കുറെ തെറ്റിദ്ധാരണകൾ മൂലമുണ്ടായ പിണക്കവും പരിഭവങ്ങളും പരസ്പരം പറഞ്ഞു തീര്‍ത്തതോടെ പൂർണമായും നീങ്ങി. പ്രശ്നങ്ങൾ പറഞ്ഞു തീർത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുള്‍ വാലി, സാജിദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അര്‍ജ്ജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു.
മനാഫിനെതിരെ ആരോപണങ്ങളുമായി അർജുൻറെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് അർജുന്റെ കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുൻറെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് നിരുപാധികം മാപ്പുപറഞ്ഞു. അർജുൻറെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചിരുന്നു.
<BR>
TAGS : MANAF | ARJUN
SUMMARY : Misunderstandings are cleared, all problems are said and done; Manafeti to meet Arjun’s family
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്ഫോടനം…