കോഴിക്കോട്: ഇന്ത്യാവിഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം. കെ. മുനീർ എംഎൽഎക്ക് തിരിച്ചടി. കേസില്‍ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്റെ പരാതിയിലാണ് ഇന്ത്യാവിഷന്‍ ചാനല്‍ ഒരു ലക്ഷം രൂപയും എം.കെ. മുനീര്‍, ഭാര്യ നഫീസ, സഹപ്രവര്‍ത്തകനായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ചേര്‍ന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നല്‍കാനും വിധിയായത്.
കോഴിക്കോട് ജെഎഫ്സിഎം ഏഴാം കോടതിയുടെതാണ് ഉത്തരവ്. 2012-13 ല്‍ ഇന്ത്യാവിഷന്റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 ലക്ഷം രൂപ തിരിച്ചുനല്‍ക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മുനീര്‍ അഹമ്മദ് കോടതിയെ സമീപിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറുമാസം തടവു ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. ഫെബ്രുവരി 25നകം തുക അടക്കാന്‍ ആണ് കോടതി നിര്‍ദേശം.
TAGS: KERALA | MK MUNEER MLA
SUMMARY: Court asks MK Muneer mla to give 2.6cr in India vision cheque case
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…