തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് 3 വർഷം തടവ് ശിക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മജിസ്ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈൽ ആണ് ശിക്ഷ വിധിച്ചത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. അപ്പീൽ നൽകുന്നതിന് വേണ്ടി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്ക​ൽ വ​കു​പ്പി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സെ​ടു​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് വി​ധി​വ​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ നാലിനാണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യയത്. ഇയാലേ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

ഓസ്‌ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ കൊലക്കേസിൽ പെടുകയും തടവിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെകേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടർന്ന് ഇന്റർപോൾ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നൽകി. തുടർന്നാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്. പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.
SUMMARY: MLA Antony Raju sentenced to 3 years imprisonment for tampering with evidence

Hot this week

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

Related Articles

Popular Categories