ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തിൽ എംഎൽഎ ജനാർദന റെഡ്ഢിയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു. കോപ്പാളിലാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പോലീസ് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതിനിടെ എംഎൽഎയുടെ കാർ റോഡ് ഡിവൈഡർ മുറിച്ച് അതിവേഗം കടന്നുപോകുകയായിരുന്നു. ഈ സമയം എംഎൽഎയുടെ കാർ വാഹനവ്യൂഹത്തിൽ ഇടിച്ചിരുന്നെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ താൻ അരമണിക്കൂറോളം കാത്തിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. ക്ഷമ നശിച്ചതോടെയാണ് കാറുകൾ അതിവേഗം ഈ റൂട്ടിലൂടെ ഓടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾ പൊതുജനങ്ങൾക്ക് താടാസമുണ്ടാക്കരുതെന്നും, അങ്ങനെ ഉണ്ടായാൽ താൻ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പിടിച്ചെടുത്ത കാറുകൾ നിയമപരമായി തിരിച്ചുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka CM’s security breach, Police seize MLA Janardhana Reddy’s cars
കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…