Categories: KARNATAKATOP NEWS

അനധികൃത ഇരുമ്പയിര് കടത്ത്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽലിന് ഏഴ് വർഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ് വർഷം തടവും 9.6 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.

വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംഎൽഎ സ്ഥാനം സതീഷ് കൃഷ്ണ ‌സെയ്‌ലിന് നഷ്ടമാകും. സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിലായിരുന്നു. തുടർന്ന് ഒരു വർഷത്തോളം സെയിൽ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ‌ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തു.

എംഎൽഎയെ കൂടാതെ തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴു പേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതി ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. തുടർന്ന് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

TAGS: KARNATAKA | HIGH COURT
SUMMARY: Heavy jail sentence for MLA Satish in belekeri scam

Savre Digital

Recent Posts

കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ കോളജിലെ അവസാന…

7 hours ago

ലൈംഗിക പീഡന ആരോപണം: ‘നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല, ശബ്ദരേഖ പുറത്തുവിടുന്നതിന് മുമ്പ് എന്നോട് ചോദിക്കണമായിരുന്നു’- രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്റേതെന്ന പേരില്‍ പുറത്തുവന്ന പുതിയ  ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി…

7 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ 30 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബര്‍ 30 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി…

7 hours ago

എത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം; കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

ന്യൂഡല്‍ഹി: കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടർന്നാണിത്.…

7 hours ago

ഐ​എ​ഫ്എ​ഫ്കെ; ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ നാളെ മുതല്‍

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​സം​ബ​ർ 12 മു​ത​ൽ 19 വ​രെ നടക്കുന്ന  30-ാമ​ത് ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ 25 നു രാ​വി​ലെ…

8 hours ago

കണ്ണൂരിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് 14 എൽഡിഎഫ് സ്ഥാനാർഥികൾ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎമ്മിന്റെ 14 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇന്ന് മൂന്ന് സ്ഥാനാര്‍ഥികളും കണ്ണപുരം പഞ്ചായത്തിൽ…

9 hours ago