കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് എല്ലാം ഏകോപിപ്പിക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഉമാ തോമസ് സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും ഹെഡില്‍ നിന്ന് എഴുന്നേറ്റെന്നും ഉമാ തോമസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീം അഡ്മിന്‍ അറിയിച്ചു. ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും ‘എല്ലാം കോര്‍ഡിനേറ്റ്’ ചെയ്യണമെന്ന് എംഎല്‍എ അറിയിച്ചതായി ടീം അറിയിച്ചു.
മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് എംല്‍എ നിര്‍ദ്ദേശം നല്‍കി. അപകടം കഴിഞ്ഞ് 10 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഉമാ തോമസ് ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്. ഒരാഴ്ച കൂടി ഐസിയുവില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍.
TAGS : UMA THOMAS
SUMMARY : MLA Uma Thomas to normal life; Spoke to son and staff members
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…