ASSOCIATION NEWS

എം.എം എ തൊണ്ണൂറാം വാർഷികം; എൻ. എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി. സിറാജിനേയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് മുഖ്യ രക്ഷാധികാരിയാണ്. മൈസൂർ റോഡ് കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗമാണ് കൺവീനർമാർ, കോർഡിനേറ്റർമാർ, വിവിധ സബ് കമ്മിറ്റികൾ തുടങ്ങി 90 അംഗ സ്വാഗത കമ്മിറ്റിക്ക് രൂപം നൽകിയത്.

2026 ജനുവരി 24 ന് ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റി കോളജ് ക്യാമ്പ ലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.അഡ്വ പി. ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് എംപയർ, മുഹമ്മദ് തൻവീർ, കെ.എച്ച് ഫാറൂഖ്, എ.കെ.അശ്റഫ് ഹാജി, എം. സി. ഹനീഫ്, റഹീം അനുഗ്രഹ ,ഡോ: സലീം, സക്കീർ ഐറിസ് തുടങ്ങിയവർ വൈസ് ചെയർമാൻമാരും പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, ടി.പി. മുനീറുദ്ദീൻ, ശംസുദീൻ കൂടാളി,പി.എം. മുഹമ്മദ് മൗലവി, സുബൈർ കായക്കൊടി, ആസിഫ് ഇഖ്ബാൽ, അബ്ദുല്ല ആയാസ്, ബഷീർ ഇംപീരിയൽ ,ബഷീർ എ.ബി.സാക്കിർ എം.കെ, സഈദ് ഫരീക്കോ, സി.കെ. നൗഷാദ്, ശബീർ ടി.സി തുടങ്ങിയവർ കൺവീനർമാരുമാണ്.വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ കർണാടകയിലേയും കേരളത്തിലേയും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കളും വ്യക്തിത്വങ്ങളും പങ്കെടുക്കും.
SUMMARY: MMA 90th Anniversary

NEWS DESK

Recent Posts

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ക്രിസ്‌മസ് കരോൾ ഗായക സംഘത്തിന്റെ ഭവന സന്ദർശനത്തിന് തുടക്കമായി

ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…

2 minutes ago

’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പില്‍ താത്കാലിക ജോലി’; കടുവ ആക്രമണത്തില്‍ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു

വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…

24 minutes ago

യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പോലിസ്

കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ…

1 hour ago

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു

കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…

2 hours ago

കണ്ണൂര്‍ തലശ്ശേരിയില്‍ വൻ തീപിടിത്തം

കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…

2 hours ago

ലൈംഗികാതിക്രമം; സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…

3 hours ago