ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ജയനഗർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹഫ് ലേ റസൂൽ മീലാദ് സംഗമം നടന്നു. ബന്നാർഘട്ട റോഡിലെ ബി.എസ്. കെ പാലസിൽ നടന്ന പരിപാടി എം.എം.എ. സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. മമ്മു ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്ലിയാർ കുടക് മദ്ഹ് റസൂൽ പ്രഭാഷണം നടത്തി.
എം.എം.എ. ട്രഷറർ കെ.എച്ച് ഫാറൂഖ്, അബ്ദുൽ കലാം ആസാദ്, സുബൈർ കായക്കൊടി, മൻസൂർ കറാവലി, ഷാഫി ഫുഡ്ഡ് കോർണർതുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ കബീർ മുസ്ലിയാർ ഖിറാഅത്ത് നടത്തി .ദഫ് ബുർദ ,മദ്ഹ് ഗാനങ്ങൾ, ക്വിസ്, ഫ്ലവർ ഷോ തുടങ്ങി ഇർശാദുൽ മുസ്ലിമീൻ തിലക് നഗർ മദ്രസ വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു. ബ്രാഞ്ച് കോർഡിനേറ്ററും എം.എം.എ പ്രവർത്തക സമിതി അംഗവുമായ എ.കെ. കബീർ സ്വാഗതവും മൻസൂർ ഹൈടെക് നന്ദിയും പറഞ്ഞു.
SUMMARY: MMA Jayanagar Branch Haf Le Rasool Milad Sangam
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…